ഗവര്‍ണര്‍ന്മാരെക്കുറിച്ചുള്ള ധാരണകള്‍ തിരുത്തിക്കുറിച്ച് സംസ്ഥാന ഗവര്‍ണര്‍

വര്‍ന്മാരെക്കുറിച്ച് പൊതുവിലുള്ള ധാരണകളെ തിരുത്തിക്കുറിച്ചിരിക്കുകയാണ് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എറണാകുളം ഗസ്റ്റ്ഹൗസില്‍ ഇന്ന് നടന്ന സംഭവമാണ് പുതിയ ഗവര്‍ണറുടെ മാധ്യമ നയത്തിന്റെ സൂചനയായത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ച ഗവര്‍ണര്‍ നിങ്ങളിലൂടെയേ എനിക്ക് ജനങ്ങളിലേക്കെത്താനാകൂയെന്നും പ്രതികരിച്ചു.

പിന്നീട് പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു. തുടര്‍ന്ന് വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ക്കരികിലേക്കെത്തിയ ഗവര്‍ണര്‍ എല്ലാവരോടും പേര് ചോദിച്ച് പരിചയപ്പെട്ടു. ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ആകാമെന്നും ഗവര്‍ണര്‍ നിലപാടെടുത്തു. ഏതെങ്കിലും വിഷയത്തില്‍ തന്റെ പ്രതികരണം ആവശ്യമെങ്കില്‍ ലെയ്‌സണ്‍ ഓഫിസറുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

LEAVE A REPLY