298 കോടി രൂപ ചിലവിൽ ‘നിലാവ്’ പദ്ധതി

പരമ്പരാഗത തെരുവു വിളക്കുകൾ മാറ്റി ഊര്‍ജ്ജക്ഷമതയുള്ളയതും പരിസ്ഥിതിസൗഹൃദവുമായ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്ന നിലാവ് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ 2 ലക്ഷം വിളക്കുകളാണ് മാറ്റി സ്ഥാപിക്കപ്പെട്ടത്. സംസ്ഥാനത്തിൻ്റെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ നാഴികക്കല്ലായി മാറിയ ‘നിലാവ്’ പദ്ധതിയുടെ ഭാഗമായി മൊത്തം 10.5 ലക്ഷം തെരുവു വിളക്കുകളാണ് പുന:സ്ഥാപിക്കപ്പെടുന്നത്. 298 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബിയാണ് ധനസഹായം ലഭ്യമാക്കുന്നത്.

411 ഗ്രാമ പഞ്ചായത്തുകളും 35 നഗരസഭകളും ഉള്‍പ്പടെ ആകെ 446 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ആണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലായത്.
പ്രതിവര്‍ഷം 185 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഈ പദ്ധതി വഴി ലാഭിക്കാൻ സാധിക്കും. വൈദ്യുതി ബില്‍ ഇനത്തില്‍ പ്രതിവര്‍ഷം 80 കോടി രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലാഭിക്കുവാനും കഴിയും. കൂടാതെ പ്രതിവര്‍ഷം 165 കിലോ ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനും 10.5 കിലോഗ്രാം മെര്‍ക്കുറി ഭൂമിയില്‍ ലയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്ന് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കരുതുന്നു.

LEAVE A REPLY