സം​സ്ഥാ​ന​ത്ത് മ​നു​ഷ്യ​രി​ൽ ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ൾ കൂ​ടി​വ​രു​ന്ന​താ​യി പ​ഠ​നം

സം​സ്ഥാ​ന​ത്ത് മ​നു​ഷ്യ​രി​ൽ ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ൾ കൂ​ടി​വ​രു​ന്ന​താ​യി പ​ഠ​നം. വ​വ്വാ​ലി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പടരുന്ന നി​പ തുടങ്ങി എ​ലി​പ്പ​നി, കു​ര​ങ്ങു​പ​നി, ചെ​ള്ളുപ​നി , ലീ​ഷ്മാ​നി​യ രോ​ഗം, വൈ​സ്റ്റ് നൈ​ൽ ഫൈ​ലേ​റി​യ, ബ്രൂ​സി​ല്ലോ​സ്, ഡെ​ങ്കി​പ്പ​നി, ജ​പ്പാ​ൻ ജ്വ​രം, ചി​കു​ൻ​ ഗു​നി​യ അ​ട​ക്കം ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ഏ​റെ നീ​ണ്ട​താണ്. ഇതേകുറിച്ച് ശ​രി​യാ​യ അ​വ​ബോ​ധ​മു​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, ആ​ഗോ​ള താ​പ​നം, പ​രി​സ്ഥി​തി ആ​വാ​സ വ്യവസ്ഥ ന​ശീ​ക​ര​ണം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ് ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ൾ മ​നു​ഷ്യ​രി​ൽ കൂ​ടു​ന്ന​തെ​ന്നാ​ണ് പഠനം. എ​ന്നാ​ൽ, ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യി​ലേ​ക്കു​ള്ള ​കട​ന്നു​ക​യ​റ്റം ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സു​ഹാസ് പ​റ​യു​ന്നു. പു​തു​താ​യി കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന രോ​ഗ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. മൃ​ഗ​ങ്ങ​ളു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ർക്കം, ആ​ഹാ​രം, വെ​ള്ളം, പ​രി​സ്ഥി​തി എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് രോ​ഗാ​ണു മ​നു​ഷ്യ​രി​ലേ​ക്ക് പകരുന്നത്. മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സ്വാ​ഭാ​വി​ക സ​ഹ​വാ​സം, വി​നോ​ദം, ലാ​ള​ന, കൃ​ഷി, ഭ​ക്ഷ​ണം എ​ന്നി​വ​ക്കാ​യി വ​ള​ർത്തു​ക എ​ന്നി​വ​യെ​ല്ലാം രോ​ഗം പ​ക​രാ​നു​ള്ള കാ​ര​ണ​ങ്ങ​ളാ​ണ് എന്നും ആരോഗ്യവിദഗ്തർ അഭിപ്രായപ്പെടുന്നു.

LEAVE A REPLY