ഔഷധിയുടെ ഉത്പന്നങ്ങള്‍ സപ്ലൈകോ ഔട്ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നതിന് നടപടിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി

തൃശൂർ :ഔഷധിയുടെ ഉത്പന്നങ്ങള്‍ സപ്ലൈകോ ഔട്ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നതിന് നടപടിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍. ഏതെല്ലാം ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മുപ്പതോളം മരുന്നുകളുടെ നിര്‍മ്മാണത്തിനാവശ്യമായി വരുന്ന ആമ്പല്‍ കിഴങ്ങ് ലഭ്യമാക്കുന്ന പദ്ധതി കുട്ടനെല്ലൂര്‍ ഔഷധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്യാമള വേണുഗോപാലന്‍, ഔഷധി ഭരണ സമിതി അംഗങ്ങളായ കെ.എഫ്.ഡേവിസ്, ടി.വി.ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY