മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് കങ്കാരൂ കെയർ പ്രയോജനകരമെന്ന് ശിശുരോഗ വിദഗ്ധർ

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് കങ്കാരൂ കെയർ പ്രയോജനകരമെന്ന് ശിശുരോഗ വിദഗ്ധർ. നവജാത ശിശുവിനെ അമ്മയുടെയും അച്ഛന്റെയും നെഞ്ചിനോടു ചേർത്തുപിടിച്ച് കുഞ്ഞിനു ചൂട് പകരുന്ന പരിചരണത്തിനാണ് കാംഗ്‌രൂ കെയർ എന്നു പറയുന്നത്. കുഞ്ഞ് ജനിച്ച് കുറച്ച് സമയത്തിനുള്ളിൽ തന്നെ ആരംഭിക്കുന്ന കാംഗ്‌രൂ കെയർ ഇൻക്യുബേറ്ററിന് പുറത്ത് കുഞ്ഞിന് ദീർഘനേരം ചെലവഴിക്കാൻ പറ്റുന്ന സാഹചര്യം വരെ തുടരും.

കുഞ്ഞിന്റെ ശരീര താപനില നിയന്ത്രിക്കുക, ഉറക്കം മെച്ചപ്പെടുത്തുക, മുലയൂട്ടൽ ഫലപ്രദമാക്കുക, വൈകാരികമായ അടുപ്പം വർധിപ്പിക്കുക, മെച്ചപ്പെട്ട വളർച്ച, കുട്ടിയുടെയും മാതാപിതാക്കളുടെയും സമ്മർദ്ദം കുറയ്ക്കുക, തുടങ്ങിയ ഗുണങ്ങൾ കങ്കാരു കെയർ വഴി ലഭ്യമാകുമെന്ന് കാർഗർ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. പ്രശാന്ത് മൊറാൽവർ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

LEAVE A REPLY