സല്‍മാന്‍ ഖാനെ തനിക്ക് പീഡിപ്പിക്കണമെന്ന് ഓം സ്വാമി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ കുപ്രസിദ്ധനായ ഓം സ്വാമി വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. അവതാരകനായ സല്‍മാന്‍ ഖാനെ തനിക്ക് പീഡിപ്പിക്കണമെന്നാണ് സ്വാമിയുടെ ഭീഷണി. ഒരു ലക്ഷം ആളുകളെ കൊണ്ടുവന്ന് സല്‍മാനെ താന്‍ തല്ലിക്കും. എന്നാല്‍ കൊല്ലില്ല. തനിക്ക് സല്‍മാനെ പീഡിപ്പിക്കണമെന്നുമാണ് ഇയാള്‍ പറയുന്നത്.

ബിഗ് ബോസ് ഷോയിലെ ഒരേയൊരു പുരുഷ മത്സരാര്‍ത്ഥിയായിരുന്നു ഓം സ്വാമി. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് തുടര്‍ന്നതോടെ സ്വാമിയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സ്വാമിയെ പുറത്താക്കിയതിന് പിന്നാലെ നിരവധിയാളുകള്‍ സല്‍മാനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. ഇതാണ് സ്വാമിയെ ചൊടിപ്പിച്ചത്.

ബിഗ് ബോസിലെ നിരവധി മത്സരാര്‍ത്ഥികള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു തുടര്‍ന്ന് അവതാരകനായ സല്‍മാന്‍ പരസ്യമായി ശാസിച്ചിരുന്നു. ഷോയുടെ ആദ്യ സീസണില്‍ മത്സരാര്‍ത്ഥിയായ സണ്ണി ലിയോണ്‍ പിന്നീട് ഷോ വിട്ട് പോയത് സ്വാമിയുടെ മോശം പെരുമാറ്റം മൂലമായിരുന്നു.

LEAVE A REPLY