ഇന്ധനവില വീണ്ടും വര്‍ധിച്ചു

    തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.

    ഒരുമാസത്തിനിടയില്‍ ഒമ്പത് രൂപയുടെ വര്‍ധനവാണ് ഡീസലിന് സംഭവിച്ചത്. പെട്രോളിന് ഈ മാസം മാത്രം ഏഴ് രൂപ വര്‍ധിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും പെട്രോള്‍ വില 120 കടന്നു. രാജസ്ഥാനില്‍ ഗംഗാ നഗറില്‍ പെട്രോള്‍ ലിറ്ററിന് 120 രൂപ 50 പൈസയായി. ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.

    LEAVE A REPLY