എറണാകുളം ജില്ലയിലെ ആശമാർക്കുള്ള ആയുഷ് പരിശീലനത്തിന് തുടക്കമായി. ഒന്നാം ഘട്ടത്തിൽ ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിൽ നിന്നും തെരഞ്ഞെടുത്ത 65 ആശമാർക്കാണ് പരിശീലനം നൽകുന്നത്. നാഷണൽ ഹെൽത്ത് മിഷന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ആയുർവേദം, ഹോമിയോ , യോഗ തുടങ്ങിയ ആയുഷ് സേവനങ്ങളിലാണ് പരിശീലനം നൽകുന്നത്. ആലുവയിലെ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ നടന്ന പരിപാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.




















