തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാലക്കാട് തെരുവുനായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി ആണ് മരിച്ചത്. മെയ് ഒന്നിനാണ് സരസ്വതിക്ക് നായയുടെ കടിയേറ്റത്. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് പിന്നീട് കാൽ മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ ആശുപത്രിയിൽ വെച്ച് കാൽ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

LEAVE A REPLY