ടൈപ്പ് 2 പ്രമേഹമുള്ളവർക്കായി നോവോ നോർഡിസ്‌ക് പുറത്തിറക്കിയ ഒസെമ്പിക് മരുന്നിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകാരം നൽകി

ടൈപ്പ് 2 പ്രമേഹമുള്ളവർക്കായി നോവോ നോർഡിസ്‌ക് പുറത്തിറക്കിയ ഒസെമ്പിക് മരുന്നിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകാരം നൽകി. ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാവുന്ന ഈ കുത്തിവയ്പ് മരുന്ന് ഇനി മുതൽ ഡോക്ടറുടെ കുറിപ്പടിയോടെ ഇന്ത്യയിൽ ലഭ്യമാകും. ശരീരഭാരം കുറയ്ക്കാൻ ഈ മരുന്ന് സഹായിക്കും. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സെമാഗ്ലൂറ്റൈഡ് എന്ന മരുന്നിന്റെ ബ്രാൻഡ് നാമമാണ് ഒസെമ്പിക്. വിട്ടുമാറാത്ത രോഗങ്ങൾക്ക് ഒരു പുതിയ ചികിത്സാരീതി അവതരിപ്പിക്കുന്നു എന്നതിനാൽ ഒസെമ്പിക്കിനുള്ള അംഗീകാരം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിൽ അമിതവണ്ണവും പ്രമേഹവും വർധിച്ചുവരുന്ന സാഹചര്യത്തിലും ഈ തീരുമാനം വളരെ പ്രസക്തമാണ്. സെമാഗ്ലൂറ്റൈഡിനുള്ള നോവോ നോർഡിസ്‌കിന്റെ പേറ്റന്റ് അടുത്ത വർഷം മാർച്ചിൽ അവസാനിക്കും. ഇതോടെ, മരുന്നിന്റെ ജനറിക് പതിപ്പുകളുടെ വിൽപ്പനയ്ക്ക് വഴിയൊരുങ്ങും. തുടർന്ന്, കൂടുതൽ ആളുകൾക്ക് കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.