ആര്യവേപ്പോ തുളസിയോ ചർമ്മത്തിന് ഏറ്റവും മികച്ചത്?

ആര്യവേപ്പോ തുളസിയോ ചർമ്മത്തിന് ഏറ്റവും മികച്ചത്?
ചർമ്മത്തെ ഫ്രഷ് ആയി നിലനിർത്തുന്നതിന് പ്രകൃതിദത്ത പരി​ഹാരങ്ങൾ ഏറെ സഹായകമാണ്. ആര്യവേപ്പും തുളസിയും പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ചേരുവകളാണ്. ആര്യവേപ്പിൽ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി വൈറൽ ഗുണങ്ങളുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ആന്റിമൈക്രോബയൽ ഗുണങ്ങൾക്ക് രോഗാണുക്കളെയും ബാക്ടീരിയകളെയും ചെറുക്കാനുള്ള കഴിവുണ്ട്. അതുവഴി ചർമ്മ അണുബാധയ്ക്കുള്ള സാധ്യത ഫലപ്രദമായി കുറയുന്നു. ചർമ്മത്തിലെ തിണർപ്പ് മാറ്റാനും ആര്യവേപ്പ് മികച്ചതാണ്. ആര്യവേപ്പ് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തെ ഊർജ്ജസ്വലവുമായി നിലനിർത്താൻ സഹായിക്കും. പ്രത്യേകിച്ച് മഴക്കാലത്ത്. തുളസിയിലും ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് വിവിധ ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കുന്നു. തുളസി രോഗാണുക്കൾക്കും ബാക്ടീരിയകൾക്കുമെതിരെ പ്രവർത്തിക്കുന്നു. അണുബാധകളെ പരിഹരിക്കുന്നതിൽ ആര്യവേപ്പ് ഏറെ നല്ലതാണ്. അതേസമയം എണ്ണമയമുള്ള ചർമ്മത്തിന് ഉന്മേഷം നൽകുന്നതിനും സന്തുലിതമാക്കുന്നതിനും തുളസി ഉത്തമമാണ്. ഈ രണ്ട് ഔഷധസസ്യങ്ങളും ചർമ്മത്തിന് ഏറെ ​ഗുണമുള്ളതാണ്. ചർമ്മത്തിന്റെ ആവിശ്യത്തിന് അനുസരിച്ചാണ് ഏത് ഔഷധസസ്യമാണ് ഉപയോഗിക്കേണ്ടത് എന്ന തീരുമാനിക്കേണ്ടത്. മഴക്കാലത്ത് വ്യാപകമായി കാണപ്പെടുന്ന ഫംഗസ് വളർച്ചയെ ചെറുക്കാൻ കുളിക്കുന്ന വെള്ളത്തിൽ ആര്യവേപ്പോ തുളസിയോ ചേർക്കുന്നത് നല്ലതാണ്. ആര്യവേപ്പും തുളസിയും പ്രതിരോധത്തിന് ഉത്തമമാണ്. എന്നാൽ ഗുരുതരമായ അണുബാധകൾ, തുടർച്ചയായ തിണർപ്പ്, ചൊറിച്ചിൽ അല്ലെങ്കിൽ മറ്റ് ചർമ്മ പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് നല്ലത്.