റഷ്യയില്‍ തടാകത്തില്‍ മുങ്ങിമരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ കൊല്ലം സ്വദേശിയും

കൊല്ലം: റഷ്യയില്‍ തടാകത്തില്‍ മുങ്ങിമരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ കൊല്ലം സ്വദേശിയും. അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് സുനിലും മുങ്ങിമരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ പ്രത്യുഷ മരണപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായ വിവരം നേരത്തെ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. തടാകകരയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതിവീണ പ്രത്യുഷയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സിദ്ധാര്‍ത്ഥും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

LEAVE A REPLY