കേരളത്തിൽ മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പനിയും വര്‍ധിച്ചതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പനിയും വര്‍ധിച്ചതായി ആരോഗ്യവകുപ്പ്. എറണാകുളം ജില്ലയില്‍ ജൂണ്‍ ഒന്നു മുതല്‍ എട്ടുവരെ പനി ബാധിച്ചവരുടെ എണ്ണം 4,911 ആണ്. ജൂണ്‍ ഒന്നിനു മാത്രം പനി ബാധിച്ചവര്‍ 636 പേരാണ്. ഈ മാസത്തില്‍ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചവര്‍ 133-ഉം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുമാണ്. 316 പേര്‍ ഡെങ്കിപ്പനി സംശയത്തില്‍ നിരീക്ഷണത്തിലാണ്. പനി മാറിയാലും ദീര്‍ഘനാളുകളോളം അവശതയും ക്ഷീണവും തുടരുന്നതായും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. പനിയും രോഗലക്ഷണങ്ങളും മാറിയാലും മൂന്നുനാലു ദിവസം കൂടി സമ്പൂര്‍ണ വിശ്രമം ഉറപ്പുവരുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. വീടും പരിസരവും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യം ഇല്ലാതാക്കണമെന്നും ആഴ്ചതോറും ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശം നല്‍കി.

LEAVE A REPLY