ആരുമായി ലിപ്‍ലോക്ക് ചെയ്യാനാണ് താത്പര്യം, ഇഷ്ടപ്പെട്ട ഷക്കീല ചിത്രം; ദുല്‍ഖര്‍ പറയുന്നു

ഒരിക്കല്‍ ചാനല്‍ പരിപാടിയില്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയ ദുല്‍ഖര്‍ സല്‍മാന് നേരിടേണ്ടി വന്നത് അപ്രതീക്ഷിത ചോദ്യങ്ങളായിരുന്നു. തമിഴില്‍ ശ്രദ്ധേയനായ റോമ്പോ ശങ്കറായിരുന്നു ദുല്‍ഖറിനോട് ചോദ്യങ്ങള്‍ ചോദിച്ചത്. ഉത്തരങ്ങള്‍ ശരിയായില്ലെങ്കില്‍ ശിക്ഷയും! വീഡിയോ കുറച്ച് പഴയതാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

എത്ര കോടി തന്നാലും ഈ നടിയുടെ കൂടെ അഭിനയിക്കില്ല എന്ന് ഏതു നടിയെക്കുറിച്ചും പറയും എന്നായിരുന്നു ചോദ്യങ്ങളില്‍ ഒന്ന്. ഈ ചോദ്യത്തിന് ഉത്തരം ഇല്ല എന്നും എന്തു ശിക്ഷ തന്നാലും വാങ്ങിക്കോളാം എന്നും ദുല്‍ഖര്‍ പറഞ്ഞു.

ഏതു നടിക്കൊപ്പം ലിപ്‌ലോക്ക് ചെയ്യാനാണ് ആഗ്രഹം എന്നതായിരുന്നു മറ്റൊരു ചോദ്യം. അത്തരം രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ല എന്നു നേരത്തെ പറഞ്ഞിട്ടുണ്ട് എന്നു തന്ത്രപൂര്‍വം പറഞ്ഞു ദുല്‍ഖര്‍ തലയൂരി.

ഏത് അഭിനേതാവിന്റെ അഭിനയം കണ്ടപ്പോഴാണു ഭയം തോന്നിയതെന്ന ചോദ്യത്തിനു ശിവകാര്‍ത്തികേയന്‍ എന്നും ദുല്‍ഖര്‍ പറഞ്ഞു.

അടുത്ത ചോദ്യം ഇഷ്ടപ്പെട്ട ഷക്കീല ചിത്രം ഏതാണ് എന്നായിരുന്നു. ഞാന്‍ ഷക്കീലയുടെ ഒരു ചിത്രം പോലും കണ്ടിട്ടില്ല എന്നായിരുന്നു ദുല്‍ഖറിന്റെ ഉത്തരം.

LEAVE A REPLY