റിയാദിലെ താമസ സ്ഥലത്തെ തീപിടുത്തം: മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശികളായ അബ്ദുൽ ഹക്കീം, ഇർഫാൻ ഹബീബ് എന്നിവരാണ് മരിച്ചത്. മരണപ്പെട്ടവരിൽ തമിഴ്നാട്, ​ഗുജറാത്ത് സ്വദേശികളും ഉൾപ്പെടുന്നു. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY