ദിവസവും ഏറെ നേരം ട്രാഫിക്കിൽ കിടക്കുന്നതും, യാത്ര ചെയ്യുന്നതും, ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ദിവസവും ഏറെ നേരം ട്രാഫിക്കിൽ കിടക്കുന്നതും, യാത്ര ചെയ്യുന്നതും, ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ‘യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ’ ആണ് പഠനം നടത്തിയത്. റോഡിലെ സ്ട്രെസ് ആണ് പഠനത്തിൽ ഏറ്റവും പ്രധാനമായി പറയുന്നത്. ദിവസവും അധികം സമയം യാത്രയ്ക്കായി ചിലവിടുന്നവരിൽ ഇതിൻറെ ഭാഗമായി സ്ട്രെസ്, തളർച്ച, ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥയ്ക്ക് കാരണമാകുന്നു എന്നാണ് പഠനം പറയുന്നത്. ഇത് ഇവരുടെ ജോലിയിലും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രശ്നങ്ങളും, അസംതൃപ്തിയും ഉണ്ടാകുമെന്നു ഗവേഷണം ചൂടികാട്ടുന്നു. കൂടാതെ ദീർഘദൂര യാത്രയും, ട്രാഫിക്കും അമിതവണ്ണം, പ്രമേഹം, ബിപി, പേശീസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം കാരണമാകുമെന്ന് പഠനം പറയുന്നു. ഇതിനെല്ലാം പുറമെ പ്രിയപ്പെട്ടവർക്കൊപ്പം ഇഷ്ടമുള്ളത്ര സമയം ചിലവിടാൻ സാധിക്കാത്തതും ധാരാളം പേരെ മാനസികമായി ബാധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

LEAVE A REPLY