ഭാര്യയോട് പിണങ്ങി 800 മൈല്‍ കുതിര സവാരിക്കു പുറപ്പെട്ടയാള്‍ പിടിയില്‍

ഫ്‌ളോറിഡ: ഭാര്യയോട് പിണങ്ങി സൗത്ത് കാരലൈനയില്‍ നിന്നും 800 മൈല്‍ ദൂരെയുളള ഫ്‌ലോറിഡയിലേക്ക് കുതിരപ്പുറത്തേയ്ക്ക് യാത്ര പുറപ്പെട്ടയാള്‍ പിടിയില്‍. ക്ഷീണിതനായ കുതിരയെ ഇത്തരമൊരു സവാരിക്ക് ഉപയോഗിച്ചതിനാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. ഭാഗീകമായി കാഴ്ച നഷ്ടപ്പെട്ട നിലയിലായിരുന്നു കുതിര.

ഭാര്യയോടുള്ള ദേഷ്യം അടക്കാനാകാതെ സ്വന്തം ട്രക്ക് എവിടെയൊ ഇടിപ്പിച്ച് തകര്‍ത്ത് ലക്ഷ്യസ്ഥാനത്തേക്ക് എത്തുവാന്‍ യാതൊരു മാര്‍ഗ്ഗവും ഇയാള്‍ കണ്ടെത്തിയില്ല. തുടര്‍ന്നാണ് തന്റെ കുതിരയെ വാഹനമാക്കാന്‍ തീരുമാനിച്ചത്. സൗത്ത് കാരലൈന ഗ്രീന്‍വുഡിലുളള വസതിയില്‍ നിന്നും നാല് മാസങ്ങള്‍ക്ക് മുമ്പ് യാത്ര പുറപ്പെട്ട ക്രിസ്റ്റഫര്‍ 600 മൈല്‍ താണ്ടി ഫ്‌ലോറിഡാ മയാമില്‍ ഡേഡ് കൗണ്ടിയിലെ തിരക്കു പിടിച്ച ഹൈവേയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.. പൊലീസിന്റെ പരിശോധനയില്‍ കുതിരയ്ക്കു ഒരു കണ്ണിന് കാഴ്ചയില്ലെന്നും പോഷകാഹാരകുറവ് ഉണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്തു. സൗത്ത് ഫ്‌ലോറിഡായിലെ ആനിമല്‍ പ്രിവന്‍ഷന്‍ ക്രൂവെല്‍റ്റി സെന്ററിലേയ്‌ക്കെത്തിച്ചു.

എന്നാല്‍, കുതിരയ്ക്ക് ആഹാരം നല്‍കുവാന്‍ കയ്യില്‍ പണം ഇല്ലായിരുന്നുവെന്നും മറ്റുളളവര്‍ തന്ന സംഭാവനയാണ് 600 മൈല്‍ യാത്ര ചെയ്യുവാന്‍ തന്നെ സഹായിച്ചതെന്നും ക്രിസ്റ്റഫര്‍ പറയുന്നു.

LEAVE A REPLY