താനൂർ ബോട്ട് അപകടം: ബോട്ട് ഉടമ സൗദിയിലെ വ്യവസായി

താനൂർ: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ സൗദിയിലെ വ്യവസായി. നിർമാണ മേഖലകളിലെയും മറ്റും വിവിധ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസ് നടത്തിവരികയാണിയാൾ. നാസർ ബോട്ട് സർവീസ് ഉദ്ഘാടനത്തിനായി കഴിഞ്ഞ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയതാണെന്നാണ് വിവരം. അപകടത്തെ തുടർന്ന് ഒളിവിൽപോയ ‌‌നാസറിനെ ഇന്നലെ കോഴിക്കോട്ടുനിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു ജാമ്യമില്ലാ വകുപ്പുകൾപ്രകാരമാണു കേസ്. അപകടത്തിൽ 22 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

LEAVE A REPLY