അമേരിക്കയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരി

ഷിക്കാഗോ: അമേരിക്കയില്‍ മുസ്‌ലിംങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വീണ്ടും. ചിക്കാഗോയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരിയതാണ് പുതിയ സംഭവം.

മുസ്‌ലിം വിരുദ്ധത പ്രകടിപ്പിച്ചിട്ടുള്ള ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്കയിലെ മുസ്‌ലിംങ്ങളുടെ ജീവിതം ദുരിതത്തിലാണ്. കടുത്ത ഇസ്‌ലാമോഫോബിക് ആയ ട്രംപിന്റെ വിജയം മുസ്‌ലിംങ്ങളുടെ ജീവിതത്തിന് തിരിച്ചടിയാകുമെന്ന പ്രവചനങ്ങള്‍ക്ക് അടിവരയിടുന്നതാണ് പുതിയ സംഭവം.

ചിക്കാഗോ മിന്നെസോട്ടയിലെ കോണ്‍ റാപിഡ്‌സിലുള്ള നോര്‍ത്ത്‌ഡേല്‍ മിഡില്‍ സ്‌കൂളിലാണ് വിദ്യാര്‍ഥിനിയുടെ ഹിജാബ് ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ വലിച്ചൂരിയത്. ക്ലാസില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ പിന്നിലൂടെയെത്തിയ സഹപാഠികള്‍ പെണ്‍കുട്ടിയുടെ ഹിജാബ് വലിച്ചൂരുകയായിരുന്നു.

സംഭവം അപമാനകരമാണെന്ന് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ വിലയിരുത്തി. ഇവരുടെ പരാതിയില്‍ സംഭവത്തെ പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY