കുവൈറ്റിൽ നിയമ ലംഘകരായ പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജഡോക്ടറടക്കം നിരവധി പ്രവാസികൾ അറസ്റ്റിൽ. നിയമലംഘകരായ പ്രവാസികൾക്കായി അധികൃതർ പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ്. മൂന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കഴിഞ്ഞ ദിവസം 16 പ്രവാസികൾ അറസ്റ്റിലായി. മെഡിക്കല്‍ ക്ലിനിക്കുകളും സലൂണുകളും കേന്ദ്രികരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തിയത്. പിടിയിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

LEAVE A REPLY