കുവൈറ്റ് ദേശീയ ദിനാഘോഷം: പ്രവാസികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്

കുവൈറ്റ് സിറ്റി: കുവൈത്തില്‍ ദേശീയ ദിനാഘോഷത്തില്‍ പ്രവാസികള്‍ അടക്കം നിരവധിപ്പേര്‍ക്ക് പരിക്ക്. ആഘോഷം അതിര് കടന്നപ്പോള്‍ കണ്ണിന് മാത്രം പരിക്കേറ്റവരുടെ എണ്ണം 167 കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പുക അവഗണിച്ച് ആഘോഷത്തിനായി വാട്ടര്‍ പിസ്റ്റളുകളും വാട്ടര്‍ ബലൂണുകളും ഉപയോഗിച്ചതാണ് പരിക്കുകള്‍ക്ക് കാരണമായത്. കുട്ടികളും കൗമാരക്കാരും ഉപയോഗിക്കുന്ന ബലൂണുകളും വാട്ടര്‍ സ്പ്രേയറുകളും വളരെ അടുത്ത ദൂരത്തില്‍ നിന്ന് വഴിയാത്രക്കാര്‍ക്ക് നേര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കുള്ളിലേക്കും ഉതിര്‍ത്തതും പരിക്കിന് കാരണമായി. ആഘോഷത്തിന് ശേഷം വിവിധ ആശുപത്രികളിലെ നേത്രരോഗ വിഭാഗങ്ങളിലേക്ക് നിരവധി പേരാണ് ചികിത്സ തേടിയത്. ചെറിയ പരിക്കുകളുണ്ടായിരുന്നവര്‍ക്ക് ആഘോഷ സ്ഥലങ്ങളില്‍ വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. കണ്ണുകള്‍ക്ക് ഉണ്ടാവുന്ന പരിക്കുകള്‍ നിസ്സാരമായി കാണരുതെന്നും അവ കാഴ്ചശക്തി നഷ്ടമാവുന്നത് ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY