ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന നടത്തിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശി നംഷിദാണ് പൊലീസ് സ്പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. താമരശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞവർഷം ഡിസംബറിൽ ഇയാളെ 7ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയാണ് പ്രതി വീണ്ടും മയക്കുമരുന്നു വില്പന നടത്തിയത്.

LEAVE A REPLY