പ്രവാസി മലയാളി ഫെഡറേഷൻ ഇടപെടൽ : പീഡനങ്ങൾക്കൊടുവിൽ വിപിൻ നാടണഞ്ഞു

റിയാദ്: ഹൌസ് ഡ്രൈവർ വിസയിൽ വന്നു 3 വർഷത്തോളം ക്രൂരമായ പീഡനം അനുഭവിച്ച തൃശ്ശൂർ സ്വദേശി വിപിൻ പ്രവാസി മലയാളി ഫെഡറേഷൻ ജി സി സി കോഓർഡിനേറ്റർ റാഫി പാങ്ങോടിന്റെ ഇടപെടൽ മൂലം ഇന്ന് 31.12.2016 രാവിലെ 6 മണിക്ക് ഉള്ള വിമാനത്തിൽ നാടണഞ്ഞു.

3 വര്ഷങ്ങള്ക്ക് മുൻപാണ് വിപിൻ ഹൌസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്ത്രീകൾ മാത്രം ഉള്ള വീട്ടിൽ ആയിരുന്നു ജോലി. വിപിൻ ജോലിക്ക് വന്ന വീട്ടിലെയും അവരുടെ ബന്ധുക്കളുടെ വീട്ടിലെയും ജോലികൾ വിപിൻ ചെയ്യണമായിരുന്നു. ഈ വീട്ടിലെ കുട്ടികൾ 3 സ്കൂളുകളിൽ ആയിട്ടാണ് പഠിക്കുന്നത്. ഇവരെ എല്ലാവരെയും കൃത്യ സമയത്ത് കൊണ്ട് ആക്കാനും തിരിച്ച്‌ കൊണ്ട് വരാനും കഴിയാത്തതിനാൽ വിപിന്റെ സ്പോൺസർ ആയിട്ടുള്ള സ്ത്രീ തുപ്പുകയും അടിക്കുകയും ചെയ്യുമായിരുന്നു.  അതുമാത്രമല്ല മാളിൽ പോയപ്പോൾ വണ്ടി കയറിയ ഗേറ്റ് മാറിപോയത്തിനു പരസ്യമായി വിപിനെ ചെരുപ്പൂരി അടിച്ചു. പല ദിവസവും വിപിനെ താമസിക്കുന്ന റൂമിൽ നിന്നും ഡോർ പൂട്ടി പുറത്തിറക്കി നിർത്താറുണ്ടായിരുന്നു. 7 മാസക്കാലം ശമ്പളം കൃത്യമായി ലഭിച്ചിരുന്നില്ല.

കഴിഞ്ഞ മാസം രാത്രി ഒരു കല്യാണ വീട്ടിൽ പോയി, വിപിന്റെ സ്പോൺസർ  തിരിച്ചു വന്നപ്പോൾ വിപിൻ വണ്ടിയിൽ ഉറങ്ങുന്നത് കണ്ട് അന്നത്തെ ദിവസം രാത്രി മുഴുവനും റൂമിന്റെ പുറത്തു തണുപ്പത്ത് നിർത്തിയിരുന്നു. അങ്ങനെയാണ് അടുത്ത റൂമിലുള്ള ഡ്രൈവർമാർ പിഎംഎഫ് റാബാബി യൂണിറ്റ് അംഗങ്ങൾ ആയ രാജേഷ് ഹനീഫ തുടങ്ങിയവരോട് പറയുകയും തുടർന്ന് നാഷണൽ കമ്മറ്റി ജീവകാരുണ്യ കൺവീനർ ആയ അസ്‌ലം പാലത്ത്, നാസർ മുക്കം, രാധൻ പാലത്ത് എന്നിവർ ഇത് ഏറ്റെടുക്കുകയും ചെയ്തത്. തുടർന്നാണ് പിഎംഎഫ് ജിസിസി കോഓർഡിനേറ്ററും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ റാഫി പാങ്ങോടിന്റെ ശ്രദ്ധയിൽ പെടുത്തിയത്.  അങ്ങനെ റാഫി പാങ്ങോട് തർഹീൽ മേധാവി ആദിൽ ബക്കറുമായി ഈ വിഷയം സംസാരിക്കുകയും ചെയ്തു.

തുടർന്ന് ആദിൽ ബക്കർ  സ്പോൺസറെ വിളിച്ചുവരുത്തി സംസാരിച്ച് എക്സിറ് അടിക്കാൻ സമ്മതിക്കുകയായിരുന്നു. വിപിന് നാട്ടിൽ പോകുവാനുള്ള ടിക്കറ്റ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ യോഗത്തിൽ വച്ച് റാബാബി യൂണിറ്റിന് വേണ്ടി അസ്‌ലം പാലത്ത്, രാജേഷ്, മുജീബ് കായംകുളം, മുരളി രവീന്ദ്രൻ, ബിനു കോട്ടയം, അജ്മൽ ആലംകോട്,  ഷിബു ഉസ്മാൻ, നാസർ മുക്കം, സോണി കുട്ടനാട്, ജോർജികുട്ടി മാക്കുളം തുടങ്ങിയവരുടെ നേതൃത്വത്തിൽ റാഫി പാങ്ങോട് ടിക്കറ്റ് കൈമാറി. പ്രവാസി മലയാളി ഫെഡറേഷന്റെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനത്തിൽ അവസാനത്തെ പ്രവർത്തനം ആയിരുന്നു ഇത്.  ഈ വർഷത്തിൽ റാഫി പാങ്ങോടിന്റെ നേതൃത്വത്തിൽ നൂറോളം ജീവകാരുണ്യ പ്രവർത്തനത്തിൽ വിജയം കൈവരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആണ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഈ വർഷത്തെ അവസാനത്തെ മീറ്റിങ് സമാപിച്ചത്.

LEAVE A REPLY