രോഗികൾക്ക് ഭക്ഷണം സൗജന്യമായി നൽകാൻ ടീം ക്യാപിറ്റൽ സിറ്റിയും റൈസ് ബാങ്കും കൈകോർക്കുന്നു

റിയാദ്: റിയാദിൽ കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ഗോ​ള മ​ല​യാ​ളി​ക​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ ‘ടീം ​കാ​പി​റ്റ​ൽ സി​റ്റിയും പ്ര​മു​ഖ ഭ​ക്ഷ​ണ വി​ത​ര​ണ ചാ​രി​റ്റി സം​ഘ​ട​ന​യാ​യ റൈ​സ് ബാ​ങ്കും കൈ​കോ​ർ​ക്കു​ന്നു. സം​യു​ക്ത പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ മാ​സം​തോ​റും ആ​യി​ര​ത്തോ​ളം രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ക​യാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം. ഇ​രു സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​ല്ലാ മാ​സ​വും കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​താ​യി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ റി​യാ​ദി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

LEAVE A REPLY