ദക്ഷിണാഫ്രിക്കയിൽ നിന്നും കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും ഇന്ത്യയിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. അസുഖബാധിതനായിരുന്ന ഉദയ് എന്ന ചീറ്റയാണ് ചത്തത്. കുനോവിലെത്തിച്ച എട്ട് ചീറ്റപുലികളിൽ സാഷ എന്ന പെൺചീറ്റപ്പുലി വൃക്കരോഗം മൂലം നേരത്തെ ചത്തിരുന്നു. ചീറ്റയുടെ മരണകാരണം ഇത് വരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു ‘പ്രോജക്റ്റ് ചീറ്റ’യുടെ ഭാഗമായി ഇന്ത്യ നമീബിയയിൽ നിന്നും അഞ്ച് പെണ്ണും മൂന്ന് ആണും ഉൾപ്പടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്.

LEAVE A REPLY