യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അത് എന്റെയോ മോഡിയുടെയോ കയ്യില്‍ നില്‍ക്കില്ല; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരുമേശയ്ക്ക് ഇരവശം ഇരുന്നുള്ള ചര്‍ച്ചയാണ് വേണ്ടതെന്നും തെറ്റിദ്ധരണയാണ് ആക്രമണത്തിലേയ്ക്ക് നയിക്കപ്പെട്ടതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയുടെ ഭാഗത്തു നിന്നും കഴിഞ്ഞ ദിവസം മിന്നലാക്രമണം ഉണ്ടായി. ഞങ്ങള്‍ തിരിച്ചടിച്ചു. ഇന്ത്യ വീണ്ടും ആക്രമിച്ചു. ഞങ്ങള്‍ തിരിച്ചടിക്കുന്നു. ഇങ്ങനെപോയാല്‍ ഒരു യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അത്തരത്തില്‍ യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അത് എന്റെയോ നരേന്ദ്രമോഡിയുടെയോ കയ്യില്‍ കാര്യങ്ങള്‍ നില്‍ക്കില്ല, അതുകൊണ്ടു തന്നെ ഭീകരവാദത്തിന്മേണലും ചര്‍ച്ചയ്ക്ക് തയ്യാറെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. ആയുധങ്ങള്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഉണ്ടെന്നത് ഓര്‍മ്മവേണമെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ രണ്ട് മിഗ് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചുവെന്നും ഞങ്ങള്‍ അത് വെടിവെച്ചിട്ടും ഇന്നലെ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങളും ആണവശക്തികളാണ്. ഇത്തരം രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിന് ഒരു സാധ്യതയില്ലെന്നും ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു.

LEAVE A REPLY