ഖത്തറിലെ മൻസൂറയിൽ കെട്ടിടം തകർന്ന് അപകടം: മരിച്ചവരിൽ മലയാളിയും

ദോഹ: ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരിൽ മലയാളിയും. ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫൈസലാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു മന്‍സൂറയിലെ 4 നില കെട്ടിടം തകര്‍ന്നുവീണത്. അപകടസ്ഥലത്തു രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയായിരുന്നു അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫൈസലിന്റെ മൃതദേഹം ലഭിച്ചത്. ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.