കോഴിക്കോട് എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമം: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും. ബാലാവകാശ കമ്മീഷൻ മുൻപാകെയാണ് റിപ്പോർട്ട് സമർപ്പിക്കുക. വിശദമായ റിപ്പോർട്ട് കമ്മീഷന് മുന്നിൽ സമർപ്പിക്കണമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദ്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.

LEAVE A REPLY