വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണം മോശം; ട്വീറ്റ് വൈറലായി

വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തെക്കുറിച്ച് ഫോട്ടോ സഹിതം പരാതി ഉന്നയിക്കുന്നൊരു ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. വന്ദേ ഭാരതിന്‍റെ ഉദ്ഘാടനസമയത്ത് കിട്ടിയിരുന്ന നല്ല ഭക്ഷണത്തിന്‍റെ ഫോട്ടോയും നിലവില്‍ കിട്ടിയ ഭക്ഷണത്തിന്‍റെ ഫോട്ടോയുമാണ് ഹിമാൻഷു മുഖര്‍ജി എന്നയാള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വളരെ മോശം ഭക്ഷണമാണ് എന്നാണ് ഇദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കുന്നത്. ഇന്ത്യൻ റെയില്‍വേയെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗുണമേന്മയുള്ള ഭക്ഷണമാണ് തങ്ങള്‍ തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതെന്നും ഐആര്‍സിടിസി ട്വീറ്റിന് മറുപടിയും നൽകിയിട്ടുണ്ട്. പരാതി ഉന്നയിച്ചയാളുടെ പിഎൻആര്‍ നമ്പറും മൊബൈല്‍ നമ്പറും മെസേജായി അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY