ദുബായിൽ അശ്ലീല വെബ്സൈറ്റ് കൈകാര്യം ചെയ്ത പ്രവാസി യുവാവ് അറസ്റ്റിൽ

ദുബായ്: ദുബൈയിൽ അശ്ലീല വെബ് സൈറ്റ് കൈകാര്യം ചെയ്തതിനും വിഡിയോ ക്ലിപ്പുകളും ചിത്രങ്ങളും സൂക്ഷിച്ചതിനും പ്രവാസി യുവാവിനെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു. പ്രവാസിക്ക് 20,000 ദിർഹം പിഴയും തുടർന്ന് നാടുകടത്താനുമാണ് കോടതി ശിക്ഷിച്ചത്, ഇത് ദുബായ് അപ്പീൽ കോടതി ശരിവച്ചു. വെബ്‌സൈറ്റുകൾ നിരീക്ഷിച്ച ദുബായ് പൊലീസിന്റെ സൈബർ ക്രൈം പട്രോളിങ്ങിൽ കുട്ടികളുടെ ക്ലിപ്പുകൾ ഉൾപ്പെടെ അശ്ലീല വിഡിയോകളും സിനിമകളും ചിത്രങ്ങളും കണ്ടെത്തി. വെബ്‌സൈറ്റിന്റെ ഉറവിടം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുതിർന്നവരുടെ ആവശ്യത്തിനായി സിനിമകളും ക്ലിപ്പുകളും ഡൗൺലോഡ് ചെയ്തതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികളെ കാണിക്കുന്ന അശ്ലീല ചിത്രങ്ങൾ അടങ്ങിയ നാല് കംപ്യൂട്ടറുകളും ഒരു സ്റ്റോറേജ് യൂണിറ്റും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി.

LEAVE A REPLY