നടന്‍ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവേ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ താരത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലമ്പുർ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി ആയിരുന്നു ആദ്യ ചിത്രം. സിബി മലയില്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമയിലെ മാമുക്കോയയുടെ കഥാപാത്രം ശ്രദ്ധേയമായി. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരം, സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച ഹാസ്യ താരത്തിനുള്ള ആദ്യ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

LEAVE A REPLY