കുവൈറ്റിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടതിനു മൂന്ന് പുരുഷന്മാരും നാലു സ്ത്രീകളുമടക്കം ഏഴു പ്രവാസികള്‍ അറസ്റ്റില്‍. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ കീഴിലുള്ള പൊതു ധാര്‍മിക സംരക്ഷണ വകുപ്പും വ്യക്തികളെ കടത്തുന്നത് തടയുന്ന വകുപ്പും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികള്‍ പണത്തിനുവേണ്ടി അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി അധികൃതര്‍ പറഞ്ഞു. പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറി.

LEAVE A REPLY