ബ്രഹ്മപുരത്തെ തീപിടുത്തം: കൊച്ചിയിൽ പുകമഞ്ഞ് ഉണ്ടാകാൻ കാരണം പി എം 2.5

കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം പിഎം 2.5 എന്ന കണികാ ദ്രവ്യങ്ങള്‍ അന്തരീക്ഷത്തില്‍ പടരുന്നതിന് കാരണമാകുന്നു. കൊച്ചിയില്‍ പുകമഞ്ഞ് ഉണ്ടാകാന്‍ കാരണവും പിഎം 2.5 ആണ്. മനുഷ്യന്റെ ശ്വാസനാളത്തിലേക്കും രക്തക്കുഴലുകളിലേക്കുമൊക്കെ ശ്വസനത്തിലൂടെ ചെന്നെത്തുന്ന ഈ കണികകള്‍ അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. പിഎം 2.5 നേരിട്ട് ശ്വാസകോശത്തില്‍ പ്രവേശിച്ച് അവിടെ ഡെപ്പോസിറ്റ് ചെയ്യാന്‍ സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ശ്വാസകോശം വഴി തന്നെ ഇത് രക്തത്തില്‍ കലരുന്നു. വിഷപ്പുക ശ്വസിക്കുന്ന വ്യക്തിക്ക് തലവേദന, പുളിച്ചു തികട്ടല്‍, നിര്‍ത്താതെയുള്ള ചുമ, ശ്വാസം മുട്ടല്‍, ഛര്‍ദി, വയറുവേദന എന്നീ ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ വൈദ്യ സഹായം തേടണമെന്ന് മുന്‍ ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ് പറഞ്ഞു.

LEAVE A REPLY