ഗതാഗത നിയമം ലംഘിച്ചാൽ ഇനി പിടിവീഴും

അബുദാബി: യുഎഇയില്‍ ഗതാഗത നിയമലംഘനം നടത്തി ഖത്തറില്‍ പോയാലും, അവിടെ നിയമലംഘനം നടത്തി യുഎഇയില്‍ എത്തിയാലും ഇനി കുടുങ്ങും. ഇരുരാജ്യങ്ങളിലെയും ഗതാഗത നിയമലംഘന വിവരങ്ങള്‍ പരസ്പരം കൈമാറുന്ന പദ്ധതിക്കു തുടക്കമായതോടെയാണ് ഈ നടപടി. നിയമലംഘകര്‍ പിഴ അടയ്‌ക്കേണ്ടിവരും. ട്രാഫിക് വകുപ്പുകള്‍ കംപ്യൂട്ടറിലൂടെ ബന്ധിപ്പിച്ചാണ് വിവരങ്ങള്‍ കൈമാറുന്നത്. അബുദാബിയില്‍ നടന്ന സംയുക്ത സുരക്ഷാ സമിതി യോഗത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

LEAVE A REPLY