ഒമാനിലെ റോഡുകളില്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ പരിശോധന ശക്തം

മസ്കറ്റ്: ഒമാനിലെ റോഡുകളില്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ പരിശോധന ശക്തമാക്കി അധികൃതര്‍. നിലവില്‍ ഒമാനില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. മലയാളികളടക്കം ധാരാളമാളുകള്‍ ഇത്തരത്തില്‍ പിഴ അടയ്ക്കുന്നുണ്ട്. ഒമാനിലെ റോഡുകളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ പരിശോധന വ്യാപിപ്പിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഒമാനില്‍ റോഡപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായാണ് കണക്കുകള്‍.ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും തിരക്കിട്ട് യാത്ര ചെയ്യുന്നതുമാണ് നിയമലംഘനങ്ങളിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങള്‍. വന്‍ തുക കുടിശിക വന്ന് വാഹന റജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്തവരും ഒട്ടേറെയുണ്ട്.

LEAVE A REPLY