തൊഴിലാളികളോട് വിവേചനം കാണിക്കുന്നത് നിയമ ലംഘനം

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലാളികളോട് വിവേചനം കാണിക്കുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍. തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം തൊഴിലുടമ കാണിക്കുകയാണെങ്കില്‍ അത് നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിവേചനത്തിന്റെ രൂപത്തില്‍ ലംഘനം നടത്തിയാല്‍ തൊഴിലുടമയോട് പരാതിപ്പെടാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഏകീകൃത സംവിധാനത്തിലൂടെ അത് സംബന്ധിച്ച് പരാതി സമര്‍പ്പിക്കാം. പരാതി മന്ത്രാലയം പരിശോധിക്കുമെന്നും ട്വിറ്റര്‍ വഴിയുള്ള ഒരാളുടെ അന്വേഷണത്തിന് മറുപടിയായി മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

LEAVE A REPLY