കുവൈറ്റിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ച സംഭവം: രണ്ട് പ്രവാസികൾ അറസ്റ്റിൽ 

കുവൈറ്റ്: കുവൈറ്റിൽ വ്യാജ മെഡിക്കല്‍‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച സംഭവത്തിൽ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. ഡോക്ടര്‍മാരുടെ സീലുകള്‍ അനധികൃതമായി കൈവശം വെച്ച് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിർമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുവൈറ്റിലെ വിവിധ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇവര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. നിരവധിപ്പേര്‍ ഇവരില്‍ നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഹാജരാക്കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുള്ളതായും പോലീസ് അറിയിച്ചു.

LEAVE A REPLY