പോൺ സൈറ്റ് സന്ദർശിച്ചത് പോലീസ് കണ്ടുപിടിച്ചെന്ന് വ്യാജ സന്ദേശം : പ്രവാസിക്ക് വൻ തുക നഷ്ടമായി

ദുബായ്: ദുബൈയിൽ പോണ്‍ സൈറ്റ് സന്ദര്‍ശിച്ചത് പൊലീസ് കണ്ടുപിടിച്ചെന്ന വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്. തട്ടിപ്പിൽ പ്രവാസിക്ക് നഷ്ടമായത് വൻ തുക.
ദുബൈ അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലെ ലഫ്. കേണല്‍ മുഹമ്മദ് ഹസന്റേതെന്ന പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. പോണ്‍ വെ‍ബ്‍സൈറ്റിൽ കയറിയതായും ലൊക്കേഷൻ പോലീസ് ട്രാക്ക് ചെയ്തതായും നിയമനടപടികള്‍ ഒഴിവാക്കാനായി എത്രയും വേഗം പണം അടക്കണമെന്നുമാണ് സന്ദേശത്തിൽ ഉള്ളത്. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കണമെങ്കില്‍ അഞ്ച് മിനിറ്റിനകം താഴെ കാണുന്ന ലിങ്കില്‍ കയറി പിഴ അടയ്ക്കണം എന്നും സന്ദേശത്തില്‍ പറയുന്നു. ഇത്തരത്തില്‍ സന്ദേശം ലഭിച്ച ഒരാള്‍ ബാങ്ക് അക്കൗണ്ടിലേക്ക് 12,500 ദിര്‍ഹം അയച്ചുകൊടുത്ത സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

LEAVE A REPLY