യു എ ഇയിലെ റസിഡന്‍സി വിസ നിയമത്തില്‍ മാറ്റം വരുന്നു

അബുദാബി: റസിഡന്‍സി വിസ നിയമത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി യുഎഇ. ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും ഇനി റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം. എന്നാല്‍ രാജ്യത്തിന് പുറത്ത് ഇത്രയും കാലം താമസിക്കാനിടയായ കാരണം തെളിവ് സഹിതം ബോധിപ്പിക്കണം. ഫെഡറല്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് റീ-എന്‍ട്രി അനുമതിക്കായി അപേക്ഷിക്കേണ്ടത്. ഇതിന് 150 ദിര്‍ഹമാണ് ഈടാക്കുന്നത്. 180 ദിവസത്തിലേറെ രാജ്യത്ത് നിന്ന് മാറിനിന്നാല്‍ യുഎഇ നിയമം അനുസരിച്ച് റസിഡന്‍സി വീസ സ്വമേധയ റദ്ദാകും. ഗോള്‍ഡന്‍ വീസയുള്ളവരെ മാത്രമാണ് ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

LEAVE A REPLY