പൊതുജനാരോഗ്യ നിയമലംഘനങ്ങള്‍ക്കു പുറമെ ഓരോ പ്രദേശത്തെയും മറ്റു നിയമലംഘനങ്ങളും ഇനി ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തണം

ആലപ്പുഴ :പൊതുജനാരോഗ്യ നിയമലംഘനങ്ങള്‍ക്കു പുറമെ ഓരോ പ്രദേശത്തെയും മറ്റു നിയമലംഘനങ്ങള്‍ ഇനി ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി അറിയിക്കണം. ആരോഗ്യമേഖലയില്‍ സംസ്ഥാനത്തുനടപ്പാക്കുന്ന വിവിധ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ പുതിയനടപടി. നിലവില്‍ പൊതുജനാരോഗ്യം, പെണ്‍ഭ്രൂണഹത്യ, സിഗററ്റിന്റെയും പുകയിലയുത്പന്നങ്ങളുടെയും നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന ചുമതലയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, ഗാര്‍ഹികപീഡനം, ശൈശവവിവാഹം, ബാലാവകാശലംഘനം, ബാലവേല, മുതിര്‍ന്ന പൗരന്മാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍, ഭിന്നശേഷിക്കാര്‍ നേരിടുന്ന നിയമലംഘനങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനാണ് പുതിയ നിര്‍ദ്ദേശത്തിലുള്ളത്. പരിഷ്‌കാരവുമായി ബന്ധപ്പെട്ടുള്ള പരിശീലനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നല്‍കും.

LEAVE A REPLY