തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ത്ഥിയെന്ന് മാണി, കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന് ജോസഫ്, കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

കോട്ടയം: ഇന്നലെയാണ് കോട്ടയത്തെ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കെ എം മാണി പ്രഖ്യാപിച്ചത്. സീറ്റിനായി മാണിയും ജോസഫും മുന്നോട്ട് വന്ന സാഹചര്യത്തില്‍ തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാനാണ് കേരള കോണ്‍ഗ്രസ് നിശ്ചയിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അമര്‍ഷം പ്രകടിപ്പിച്ച് പിജെ ജോസഫ് രംഗത്തെത്തി. കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നും താല്‍പ്പര്യം അംഗീകരിക്കുമെന്ന് കരുതിയെന്നും പിജെ ജോസഫ് പറഞ്ഞു. യുഡിഎഫുമായി ആലോചിച്ച് അടുതത് നടപടി കൈക്കൊള്ളുമെന്നും പിജെ ജോസഫ് പറഞ്ഞു.

ഇതോടെ കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക് എന്ന സൂചനയാണ് പുറത്ത് വരുന്നത്. മാണിയുടെ തീരുമാനം ജോസഫ് അംഗീകരിക്കില്ല. ജോസഫിന്റെ ആവശ്യം മാണിയും. ഈ സാഹചര്യത്തില്‍ ഒരു പിളര്‍പ്പ് ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

നേരത്തെ കോട്ടയത്തെ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ അമര്‍ഷം പ്രകടിപ്പിച്ചാണ് ഇപ്പോള്‍ പിജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം വെളിപ്പെടുത്തി പി ജെ ജോസഫ് പല തവണ രംഗത്തെത്തിയിരുന്നു.

LEAVE A REPLY