ഖത്തറിൽനിന്ന് സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

ദോഹ : ഖത്തറിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ചതോടെ വാരാന്ത്യങ്ങളിൽ നിരവധിപേരാണ് ഉംറയ്ക്കും വിനോദ സഞ്ചാരത്തിനുമായി സൗദിയിൽ എത്തുന്നത്. ജിസിസി താമസക്കാർക്ക് ഒരു വർഷത്തേക്ക് സൗദി മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ചിരിക്കുന്നത്. ഓൺലൈൻ പോർട്ടലിലൂടെ ഇ-വിസക്ക് അപേക്ഷിക്കാവുന്നതാണ്. റോഡ് മാർഗവും വിമാനമാർഗവും ഒരുപോലെ ആളുകൾ സൗദിയിലേക്ക് പോകുന്നതായാണ് ട്രാവൽ കമ്പനികൾ പറയുന്നത്. വാരാന്ത്യങ്ങളാണ് മിക്കവരും യാത്രയ്ക്കായി തെരെഞ്ഞെടുക്കുന്നത്.

LEAVE A REPLY