നാട്ടിൽനിന്ന് മടങ്ങി വന്ന പ്രവാസി കഞ്ചാവുമായി വിമാനത്താവളത്തില്‍അറസ്റ്റിൽ

കുവൈറ്റ് സിറ്റി: നാട്ടിൽനിന്ന് മടങ്ങി വന്ന പ്രവാസി കഞ്ചാവുമായി വിമാനത്താവളത്തില്‍ അറസ്റ്റിൽ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലിൽ നിന്നാണ് ഇന്ത്യക്കാരന്‍ അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. കഞ്ചാവിനൊപ്പം മറ്റ് ലഹരി വസ്‍തുക്കളും ഇയാളുടെ കൈവശമുണ്ടായിരുന്നു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ പ്രവാസിയെ അധികൃതര്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയതെന്ന് എയര്‍പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഒസാമ അല്‍ ശംസി പറഞ്ഞു. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

LEAVE A REPLY