തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി നഗരസഭ. രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് വിലക്ക് ഏര്പ്പെടുത്തിക്കോണ്ടുള്ള പ്രമേയം നഗരസഭ പാസാക്കി. കൂടുതല്‍ നായ്ക്കള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് പുതിയ നിയന്ത്രണം . പുതിയ നിയന്ത്രണത്തിനൊപ്പം ബ്രീഡ് അടിസ്ഥാനത്തിലുള്ള ലൈസന്‍സിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.