പുരുഷ കേന്ദ്രീകൃതമാണ് സിനിമ; തന്റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു

മലയാള സിനിമയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് പുരുഷ മേധാവിത്വമാണെന്ന് നടി സുപര്‍ണ. തന്റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് അത്തരമൊരു ദുരനുഭവമുണ്ടായിട്ടില്ല. സിനിമയിലെ വനിതാകൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നുവെന്നും സുപര്‍ണ പറഞ്ഞു.

വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സുപര്‍ണ, ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ഇപ്പോഴത്തെ പ്രായത്തിന് അനുയോജ്യമായ സിനിമകള്‍ ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. ഇതുവരെ പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY