പഞ്ചായത്തിന്റെ ഉത്തരവാദിത്വമില്ലായ്മ കൊണ്ട് പൗരന് റോഡിൽ വച്ചു അപകടം ഉണ്ടായാൽ നഷ്ടപരിഹാരം ലഭിക്കുമോ?

കേരള പഞ്ചായത്ത് രാജ് ആക്ട്, 1994 സെക്ഷൻ 170 പ്രകാരം, പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ റോഡുകളും നല്ല രീതിയിൽ പരിപാലിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്. ഏതെങ്കിലും ഒരു പൗരന് പഞ്ചായത്തിന്റെ ശ്രദ്ധക്കുറവുകൊണ്ടോ, ഉത്തരവാദിത്വമില്ലായ്മകൊണ്ടോ അപകടം സംഭവിക്കുകയാണെങ്കിൽ, ടി വ്യക്തിക്ക് ഉണ്ടാവുന്ന നഷ്ടത്തിന് പഞ്ചായത്തിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുവാൻ അർഹനായിരിക്കുമെന്ന് പുല്ലൂർ പെരിയ പഞ്ചായത്ത് V/s കാർത്യായനി (1996) എന്ന കേസിലും, തൃക്കാക്കരപഞ്ചായത്ത് V/s എക്സിക്യൂട്ടീവ് ഓഫീസർ (2009) എന്ന കേസിലും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

KPR Section 272 പ്രകാരം പഞ്ചായത്തിന്റെ കീഴിലുള്ളതോ അല്ലെങ്കിൽ പഞ്ചായത്ത് പരിപാലിക്കുന്നതോ ആയ പൊതു റോഡുകൾ, മാർക്കറ്റുകൾ, കിണറുകൾ, വെള്ള ടാങ്കുകൾ, തോടുകൾ എന്നിവ യാതൊരുവിധ വിവേചനവുമില്ലാതെ പൊതുജനങ്ങൾക്ക് ഉപയോഗിക്കുവാൻ തുറന്നു കൊടുക്കേണ്ടതാണ്.

LEAVE A REPLY