2000 രൂപ നോട്ടുകൾ സ്വീകരിക്കാതെ യു എ ഇ ധനകാര്യസ്ഥാപനങ്ങൾ

ദുബായ്: 2000 രൂപ നോട്ടുകൾ സ്വീകരിക്കാതെ യു എ ഇ ധനകാര്യസ്ഥാപനങ്ങൾ. തിരിച്ചെടുക്കുകയോ മറ്റേതെങ്കിലും കറൻസിയാക്കി മാറ്റി നൽകുകയോ ചെയ്യാതെ യു എ ഇ ധനകാര്യ സ്ഥാപനങ്ങൾ 2000 രൂപ നോട്ടുകൾ കുറഞ്ഞ വിലക്ക് വിറ്റ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ പിൻവലിച്ചതോടെയാണ് ധനകാര്യ സ്ഥാപനങ്ങൾ നോട്ടുകൾ സ്വീകരിക്കാതായത്. സെപ്റ്റംബർ വരെയുള്ള സാവകാശം ഇന്ത്യയിലാണെന്നും ഇവിടെ മാറ്റിയെടുക്കാൻ സാധിക്കില്ലെന്നുമാണ് എക്സ്ചേഞ്ച് അധികൃതരുടെ നിലപാട്. ഇതോടെ വിനോദ സഞ്ചാരികളും പ്രവാസികളും മാത്രമല്ല, ആവശ്യാനുസരണം രൂപ മാറ്റി ദിർഹമോ ഡോളറോ ആക്കാമെന്ന് കരുതി വന്നവരും പ്രതിസന്ധിയിലായി.

LEAVE A REPLY