കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ ഉണ്ടാകുന്ന മരണങ്ങൾ കോവിഡ് മരണത്തിൽ ഉൾപ്പെടുത്തും

സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗരേഖ തയ്യാറായി. കേന്ദ്രത്തിന്റെ മാർഗനിർദേശം അനുസരിച്ചു കോവിഡ് ബാധിച്ചു 30 ദിവസത്തിനുള്ളിൽ ഉണ്ടാകുന്ന മരണങ്ങൾ എല്ലാം കോവിഡ് മരണത്തിൽ ഉൾപ്പെടുത്താൻ ആണ് കേന്ദ്രത്തിന്റെ മാർഗനിർദേശത്തിൽ പറയുന്നത്. കേന്ദ്രനിർദേശം അനുസരിച്ചുള്ള മാർഗരേഖയാണ് സംസ്ഥാനവും പുറപ്പെടുവിച്ചിരിക്കുന്നത്.

മരണപ്പെട്ടവരുടെ ബന്ധുക്കൾ രേഖകൾ സഹിതം ജില്ലാ കലക്ടർക്കാണ് അപേക്ഷ നൽകേണ്ടത്. കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ എഡിഎം, ഡിഎംഒ, ഡിസ്ട്രിക്ട് സർവൈലൻസ് ടീം മെഡിക്കൽ ഓഫിസർ, മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം തലവൻ, പൊതുജനാരോഗ്യ വിദഗ്ധൻ തുടങ്ങിയവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും. ഒക്ടോബർ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയിൽ 30 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നാണ് നിർദേശം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം ലഭിക്കും.

LEAVE A REPLY