അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്ന രണ്ട് പേരെ ആശുപത്രിയിലെത്തിച്ച് മന്ത്രി വി.എൻ.വാസവും ജെയ്ക് സി. തോമസും

അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്ന രണ്ട് പേരെ ആശുപത്രിയിലെത്തിച്ച് മന്ത്രി വി.എൻ.വാസവും ജെയ്ക് സി. തോമസും. എറണാകുളത്തെ തിരുവാങ്കുളം മാമലയിലാണ് അപകടം നടന്നത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയാറാകാതിരുന്നതോടെയാണ് മന്ത്രിയുടെയും ജെയ്ക്കിന്റെയും നേതൃത്വത്തിൽ ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽപ്പെട്ടവർ തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ്.

അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു നിയമനടപടിയും ആർക്കും നേരിടേണ്ടി വരില്ലെന്നും അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ചേർത്ത് നിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. മനുഷ്യത്വം നഷ്ടമാകരുതെന്നും റോഡുകളിൽ ജീവനുകൾ പൊലിയുന്നത് പലപ്പോഴും ചികിത്സ സമയത്ത് കിട്ടാതെ വരുമ്പോഴാണ്. ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുതെന്നും മന്ത്രി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

LEAVE A REPLY