വിദ്യാർഥികൾക്ക് നിർദേശവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്,കൃത്രിമനിറങ്ങളടങ്ങിയ മിഠായികൾ കഴിക്കരുത്

പാലക്കാട് :സ്കൂള്‍ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുലര്‍ത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങിക്കണമെന്നും,കൃത്രിമനിറങ്ങള്‍, നിരോധിത നിറങ്ങള്‍ എന്നിവയടങ്ങിയ മിഠായികള്‍ കഴിക്കരുതെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ ലേബലുള്ള മിഠായികള്‍ മാത്രം വാങ്ങുക. കൊണ്ടുനടന്ന് വില്‍ക്കുന്ന റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങിക്കഴിക്കരുത്. നിരോധിച്ച റോഡമിന്‍-ബി എന്ന ഫുഡ് കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞിമിഠായികള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് നിര്‍ദേശിക്കുന്നു.

LEAVE A REPLY